ഡൽഹി: നാളെ ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ രാജ്യത്തിന്റെ സമഗ്രമായ വികസനത്തിനും ജനതയുടെ ജീവിത പുരോഗതിയ്ക്കുമാകും പ്രാമുഖ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് നടന്ന സർവ്വകക്ഷി യോഗത്തിൽ പ്രധാനമന്ത്രി സംബന്ധിച്ചു.
വരാനിരിക്കുന്നത് രാജ്യസഭയുടെ 250ആം സമ്മേളനമാണ്. ഇന്ത്യയുടെ വികസനം മുന്നോട്ട് കൊണ്ടു പോകുന്നതിനും ജനങ്ങളുടെ ജീവിതം ശാക്തീകരിക്കുന്നതിനും ഉതകുന്ന ക്രിയാത്മകമായ ചർച്ചകളാണ് പാർലമെന്റിന്റെ ഇരു സഭകളിലും താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി പാർലമെന്ററി പാർട്ടി നേതാക്കളുമായും വിഷയത്തിൽ താൻ ചർച്ച നടത്തിയതായും പ്രധാനമന്ത്രി പറഞ്ഞു. എൻഡിഎ യോഗത്തിലും താൻ പങ്കെടുത്തുവെന്നും രാജ്യത്ത് സമ്പൂർണ്ണമായ മാറ്റമാണ് മുന്നണി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Had a very good NDA meeting. Our alliance represents India’s diversity and the aspirations of 130 crore Indians. Together, we will leave no stone unturned in ushering a qualitative change in the lives of our farmers, youngsters, Nari Shakti and the poorest of the poor. pic.twitter.com/Mm8Rc5kkaO
— Narendra Modi (@narendramodi) November 17, 2019
എൻഡിഎ സഖ്യം ഇന്ത്യയിലെ 130 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന നാനാത്വത്തിൽ ഏകത്വത്തിന്റെ പ്രതീകമാണ്. കർഷകരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും പാവങ്ങളുടെയും പ്രതീക്ഷ കാത്ത് സൂക്ഷിക്കാൻ മുന്നണി പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
എല്ലാ പ്രമുഖ പാർട്ടികളുടെയും നേതാക്കൾ സർവ്വകക്ഷി യോഗത്തിൽ സന്നിഹിതരായിരുന്നു. പാർലമെന്റിലെ എല്ലാ പാർട്ടികളുടെയും നേതാക്കൾക്കായി പാർലമെന്ററി കാര്യവകുപ്പ് മന്ത്രി പ്രഹ്ളാദ് ജോഷി വിളിച്ചു കൂട്ടിയ യോഗത്തിൽ കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, തവ്ചന്ദ് ഗെഹ്ലോട്ട്, വി മുരളീധരൻ, അർജുൻ റാം മേഘ്വാൾ തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post