ഡൽഹി: ഇന്ത്യ- നേപ്പാൾ അതിർത്തിക്ക് സമീപം ദീപായലിൽ ഉണ്ടായ ഭൂചലനം ഡൽഹിയിലും അനുഭവപ്പെട്ടു. ഡൽഹിക്ക് പുറമെ നോയിഡ, ഉത്തരാഖണ്ഡ്, ലഖ്നൗ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഗുജറാത്തിലെ കച്ചിൽ കഴിഞ്ഞ ദിവസം രാത്രി 07.01ന് ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയിരുന്നു.
Discussion about this post