ഡൽഹി: ഇന്ത്യൻ ഓഹരിവിപണികളിൽ വൻ കുതിപ്പ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ഗംഭീര മുന്നേറ്റം തുടരുന്ന പശ്ചാത്തലത്തിൽ സെൻസെക്സും നിഫ്റ്റിയും നേട്ടം കൊയ്യുന്നു. സെൻസെക്സ് 285 പോയിന്റ് ഉയർന്ന് 40,754ലും ദേശീയ ഓഹരി സൂചിക നിഫ്റ്റി 50 പോയിന്റ് ഉയർന്ന് പന്ത്രണ്ടായിയിരത്തിലും വ്യാപാരം തുടരുന്നു.
ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലെ 19ൽ 11 മേഖലകളും വൻ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയും മികച്ച പ്രകടനമാണ് കാഴ്ച വെയ്ക്കുന്നത്. ഇനഡസ് ഇൻഡ് ബാങ്ക്, സൺ ഫാർമ, ഡോക്ടർ റെഡ്ഡീസ് ലാബ്സ്, എൽ & ടി, കോൾ ഇന്ത്യ, ഭാരത് പെട്രോളിയം, സീ എന്റർടെയ്ന്മെന്റ്സ് തുടങ്ങിയവർ നേട്ടത്തിൽ വ്യാപാരം തുടരുന്നു.
ആഗോള വിപണയിൽ ക്രൂഡോയിൽ വിലയിലും ഇടിവ് സംഭവിക്കുന്നതായാണ് റിപ്പോർട്ട്.
Discussion about this post