മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജനിച്ച ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ ആനന്ദ് ഭവന് 4.35 കോടിരൂപ അടക്കണമെന്നാവശ്യപ്പെട്ട് ഭവന നികുതി നോട്ടീസ്.പാര്‍പ്പിടം എന്ന ഗണത്തില്‍ നിന്ന് ഒഴിവാക്കി 2013 മുതലുള്ള കുടിശ്ശിക അടക്കമാണ് ഇത്രയും തുക നികുതിയായി ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്രു മെമ്മോറിയല്‍ ട്രസ്റ്റിന്റെ കീഴിലുള്ള ആനന്ദ് ഭവന് ഗാന്ധി കുടുംബത്തിന്റെ വസതിയാണ്. ഈ ട്രസ്റ്റിന്റെ അധ്യക്ഷ സോണിയ ഗാന്ധിയാണ്.
മുനിസിപ്പല്‍ കോര്പറേഷന് ചട്ടവും വസ്തു നികുതി ചട്ടവും അനുസരിച്ചാണ് നോട്ടീസ് അയച്ചതെന്ന് പ്രയാഗ് രാജ് കോര്‍പറേഷനിലെ നികുതി വകുപ്പ് ഉദ്യോഗസ്ഥന് പി.കെ മിശ്ര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.നികുതി തുക തീരുമാനിക്കാന്‍ ഞങ്ങള്‍ ഒരു സര്‍വേ നടത്തിയിരുന്നു. എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കുവാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വിലയിരുത്തല്‍ അന്തിമമാക്കി നോട്ടീസ് അയക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post