മണ്ഡലക്കാല ഉത്സവത്തിനായി ശബരിമല നട തുറന്നതോടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഉന്നത അധികാര സമിതി ശബരിമലയില്‍ എത്തി.ശബരിമലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് ഹൈക്കോടതി നിയോഗിച്ച സമിതിയാണിത്.ഭക്തരുടെ സൗകര്യങ്ങള്‍ വിലയിരുത്തിയ സമിതി ശബരിമല ഇപ്പോഴാണ് ഭക്തരുടെ ക്ഷേത്രമായി മാറിയതെന്ന് പറഞ്ഞു.ശബരിമലയില്‍ നിയന്ത്രണങ്ങള്‍ നീക്കിയതില്‍ സന്തോഷമുണ്ടെന്നും സമിതി അംഗങ്ങള്‍പറഞ്ഞു.
ഹൈക്കോടതി മുന്‍ ജഡ്ജും ദേവസ്വം ഓംബുഡ്സ്മാനുമായ ജസ്റ്റിസ് പി.ആര്.രാമന്, ഹൈക്കോടതി മുന്‍ ജഡ്ജും ഉന്നതാധികാരസമിതി ചെയര്‍മാനുമായ ജസ്റ്റിസ് എസ്. സിരിജഗനുമാണ് സമിതിയിലുള്ള അംഗങ്ങള്‍ .
കഴിഞ്ഞ ദിവസം, ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിഷ്കരിക്കുന്നതിലെ സംസ്ഥാന സര്‍ക്കാരിന്റേയും ഉന്നത അധികാര സമിതിയുടേയും നിലപാട് സുപ്രീംകോടതി തേടിയിരുന്നു. മാസ്റ്റര്‍ പ്ലാന്‍ പരിഷ്ക്കരിക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി നിലപാട് തേടിയത്.
Discussion about this post