കോഴിക്കോട്: വടകര എസ്ഐക്ക് നേരെ കൊലവിളി മുഴക്കി സിപിഎം നേതാവ്. സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം നേതാക്കള്‍ വടകര പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലെ പ്രസംഗത്തിലാണ് സിപിഎം നേതാവിന്റെ ഭീഷണി. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ഭാസ്‌കരനാണ് എസ്ഐ ഷറഫുദ്ദീനെതിരെ ഭീഷണി മുഴക്കിയത്. കൂടാതെ അസഭ്യ വര്‍ഷം നടത്തുകയും ചെയ്തതു. മുസ്ലീം വര്‍ഗ്ഗീയ വാദി എന്ന് പറഞ്ഞായിരുന്നു ഭീഷണി.
രണ്ടാഴ്ച മുന്‍പാണ് ആയഞ്ചേരി റഹ്മാനിയ സ്‌കൂളില്‍ നടന്ന ഉപ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ സിപിഎം പ്രവര്‍ത്തകരെ പോലീസ് പിടികൂടിയത്. പിന്നീട് ഇതില്‍ ചിലരെ വിട്ടയച്ചിരുന്നു. എന്നാല്‍ ഇതില്‍ മുസ്ലീം പേരുള്ളവരെ മാത്രം വിട്ടയച്ചെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ എത്തി ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ബഹളം വെച്ച ചിലരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് സിപിഎം വടകര ഏരിയാ കമ്മിറ്റി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.
അതേസമയം സിപിഎം പ്രശ്നം മനപ്പൂര്‍വ്വം വര്‍ഗ്ഗീയവത്കരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ച് എത്തിയ ചില സിപിഎം പ്രവര്‍ത്തകര്‍ പോലീസിന്റെ കൃത്യ നിര്‍വ്വഹണത്തെ തടസ്സപ്പെടുത്തിയെന്നും അവരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post