മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യം മതേതരമെന്ന ആശയത്തില്‍ ഊന്നി മാത്രമാവുമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ്എന്‍.സി.പി ശിവസേന കൂട്ടുകെട്ടിന് സാമുദായിക അജണ്ട ഉണ്ടാവില്ലെന്നും ‘യഥാര്‍ത്ഥ ലിബറല്‍’ ആണെന്ന് ശിവസേന ഉറപ്പ് നല്‍കിയതായും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
ശിവസേന പ്രത്യയശാസ്ത്രപരമായി കോണ്‍ഗ്രസില്‍ നിന്ന് ഭിന്നമായ നിലപാട് സ്വീകരിക്കുന്നവരാണ് ഈ സാഹചര്യത്തില്‍ ‘മതേതരത്വം’ എന്ന വാക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.
എന്‍.സി.പിയുടെ മുതിര്‍ന്ന നേതാക്കളുമായി ബുധനാഴ്ച നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചവാന് സംസ്ഥാനത്ത് മഹാരാഷ്ട്രയില്‍ വൈകാതെ സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഹിന്ദുത്വ നിലപാടുകളില്‍ നിന്ന് ശിവസേന പിന്നോട്ട് പോകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. വികസനവും കര്‍ഷക പ്രശ്നവും ചര്‍ച്ചയാക്കുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു. ഉദ്ധവ് താക്കറേയുടെ അയോധ്യ സന്ദര്‍ശനം മാറ്റിവച്ചതും ഈയൊരു നിലപാടിന്റെ ഭാഗമായാണ് എന്നാണ് സൂചന.
മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി പദവി രണ്ടര വര്‍ഷം ശിവസേനയും ബാക്കി എന്‍.സി.പിയും ഭരിക്കുമെന്നാണ് എന്‍.സി.പി വൃത്തങ്ങള്‍ നല്കുന്ന സൂചന. ഉപമുഖ്യമന്ത്രി സ്ഥാനം പൂര്‍ണമായും കോണ്‍ഗ്രസിന് നല്കാന് ധാരണയായെന്നും അവര്‍ പറഞ്ഞു.
Discussion about this post