ഡല്‍ഹി: റോഡ് നിര്‍മാണം തടസ്സപ്പെടുത്തുന്ന പ്രാദേശിക നേതാക്കള്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കത്തയച്ച് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരക്കാര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് സി.ബി.ഐക്കും എന്‍ഫോഴ്സ്മെന്റിനും ഗഡ്കരി കത്തയച്ചത്.
നേരത്തേ ചില പ്രാദേശിക നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ക്കെതിരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു.
തെളിവുകളായി പ്രാദേശിക നേതാക്കള്‍ റോഡ് നിര്‍മാണത്തിനെതിരെ നില്‍ക്കുന്ന വീഡിയോകളും, ഓഡിയോയും കത്തിനൊപ്പം വെച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Discussion about this post