രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായി 21കാരനായ മായങ്ക് പ്രതാപ് സിങ് ചുമതലയേറ്റു.രാജസ്ഥാനിലെ ജയ്പൂരിനടുത്തെ മാനസരോവര്‍ സ്വദേശിയാണ്.
രാജസ്ഥാന് സര്‍വകാലാശാലയില്‍ നിന്ന് അഞ്ച് വര്‍ഷത്തെ എല്‍എല്‍ബി കോഴ്സ് പഠിച്ചിറങ്ങിയത് ഈ വര്‍ഷം ഏപ്രിലിലാണ്. 21ാം വയസ്സില്‍ രാജസ്ഥാന് ജുഡീഷ്യല്‍ സര്‍വീസസ് പരീക്ഷയില്‍ വിജയം നേടിയതോടെ മായങ്ക് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായി. ആദ്യ ശ്രമത്തില്‍ തന്നെ ആര്‍ജെഎസ് പരീക്ഷ നേടാനും മായങ്കിനായി.
2019ല്‍ രാജസ്ഥാന് ഹൈക്കോടതി ആര്‍ജെഎസ് പരീക്ഷയെഴുതാനുള്ള പ്രായം 21 ആക്കി കുറച്ചിരുന്നു. നേരത്തെ പരീക്ഷ എഴുതാനുള്ള കുറഞ്ഞപ്രായം 23 ആയിരുന്നു.
Discussion about this post