ഡല്‍ഹി: രാജ്യത്ത് മോട്ടോര്‍ വാഹന നിയമഭേദഗതിയിലൂടെ അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചുവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സര്‍ക്കാരിനു 577 കോടി രൂപ വരുമാനം ലഭിച്ചുവെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ഈ വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ 314 മരണങ്ങളുണ്ടായതായി രേഖാമൂലം നല്കിയ മറുപടിയില്‍ ഗഡ്കരി പറഞ്ഞു. 2018-ല്‍ ഇതേ കാലയളവില്‍ 321 പേര് മരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post