അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യ. ഭീകരാക്രമണം തുടന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. . രാജ്യ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്ത് കൊണ്ട് യാതൊരു സമാധാന ചര്‍ച്ചയുമില്ല. സ്ഥിതിഗതികള്‍ വിലയിരുത്തി കൊണ്ടിരിക്കുകയാണ്.
പാര്‍ലമെന്റില്‍ നാളെ പ്രസ്താവന നടത്തുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. അതേസമയം ഭീകരാക്രമണത്തെ തടയുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
Discussion about this post