ഹൈദ്രാബാദ്: പ്രകോപനപരമായി പ്രസംഗിച്ചതിന് മുസ്ലീം എംഎല്‍എ അഖ്ബറുദ്ദീന് ഒവൈസിക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഈ വര്‍ഷം ജൂലൈ മാസത്തിലാണ് 15 മിനിറ്റോളം പ്രകോപനപരമായ പ്രസംഗം ഒവൈസി നടത്തിയതായി കോടതി നിരീക്ഷിച്ചത്. എംഎല്‍എയായ ഒവൈസി പ്രസംഗത്തിലുടനീളം കൊലവിളിയും ഭീഷണിയും മുഴക്കിയതായും അഭിഭാഷകനായ കരുണാസാഗര്‍ നല്കിയ പരാതിയില്‍ പറയുന്നു.
ഹൈദ്രാബാദിലെ സൈദാബാദ് പോലീസിനോട് കേസെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. അഡീഷണല്‍ ചീഫ് മെട്രോപൊലീറ്റന്‍ മജിസ്ട്രേറ്റാണ് നടപടിയെടുത്തിരിക്കുന്നത്. ഡിസംബര്‍ 23നകം റിപ്പോര്‍ട്ട് നല്‍കാനാണ് പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെയും ഹൈദ്രാബാദില്‍ കലാപത്തിനാഹ്വാനം ചെയ്തതിന് ഒവൈസിക്കെതിരെ പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
Discussion about this post