മരട് ഫ്ളാറ്റ് ഉടമകകളുടെ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കാം എന്ന് സുപ്രീംകോടതി.ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുക. ചീഫ് സെക്രട്ടറി ടോം ജോസിന് എതിരെ മേജര്‍ രവി നല്കിയ കോടതി അലക്ഷ്യ ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ ആയി മാറ്റി.
മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണം എന്ന ഉത്തരവ് നടപ്പിലാക്കിയതിന്റെ പുരോഗതി വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ജനുവരി 11 ാം തീയതി ഹോളി ഫെയ്ത്ത്, ആല്‍ഫാ സറീന് ഫ്ളാറ്റുകള്‍ സ്ഫോടനത്തിലൂടെ പൊളിക്കും എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. 12 ആം തീയതി ആണ് ഗോള്‍ഡന്‍ കായലോരവും, ജെയിന് കോറലും പൊളിക്കുന്നത്.
സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധി അനുസരിച്ച് ഉമടകള്‍ക്കു നഷ്ടപരിഹാരം നല്‍കിവരികയാണെന്ന് കേരള സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 27.99 കോടി രൂപ ഇതിനകം നല്‍കിക്കഴിഞ്ഞു. 33.51 കോടിയാണ് ഇനി നല്കാനുള്ളതെന്നും സര്‍ക്കാര്‍ അറിയിച്ചു.
മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച മൂന്നു ഫ്ളാറ്റ് സമുച്ഛയങ്ങള്‍ പൊളിച്ചുനീക്കാനാണ് സുപ്രീം കോടതി ഉത്തരവ്. ഇത് അനുസരിച്ച് താമസക്കാരെ ഒഴിപ്പിച്ച് പൊളിക്കല്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
Discussion about this post