ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് ബംഗ്ലാദേശിന്. കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖ് ബാറ്റിങ് തിരഞ്ഞെടുത്തു.
ചരിത്രത്തിലാദ്യമായി ഇന്ത്യയും ബംഗ്ലാദേശും ഒരു ഡേ-നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിന് വെള്ളിയാഴ്ച തുടക്കം കുറിക്കുമ്പോള്‍ പിങ്ക് ബോളിന്റെ സ്വഭാവം എന്താകുമെന്ന ചര്‍ച്ചകളാണെങ്ങും. കോഹലിയും ബംഗ്ലാദേശ് ക്യാപ്റ്റന്‍ മൊമിനുള്‍ ഹഖും പറയുന്ന ഒരു കാര്യമുണ്ട്, കാത്തിരുന്ന് കാണേണ്ടിവരും.
ക്യാച്ചിങ്, ത്രോയിങ് എന്നിവയും വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. ഇതേ ഗ്രൗണ്ടില്‍ പിങ്ക് ബോളില്‍ സി.എ.ബി. സൂപ്പര്‍ ലീഗില്‍ കളിച്ചിട്ടുള്ളവരാണ് മുഹമ്മദ് ഷമിയും വൃദ്ധിമാന്‍ സാഹയും. ഷമി അന്ന് രണ്ട് ഇന്നിങ്സുകളിലായി ഏഴ് വിക്കറ്റ് നേടിയിരുന്നു. പൂജാര, വിഹാരി, മായങ്ക് അഗര്‍വാള്‍ തുടങ്ങിയവര്‍ ദുലീപ് ട്രോഫിയില്‍ പിങ്ക് ബോളില്‍ കളിച്ചിട്ടുണ്ട്. പക്ഷേ, ഭൂരിപക്ഷം പേരും വേണ്ടത്ര മത്സരപരിചയമില്ലാതെയാണ് ഡേ-നൈറ്റ് ടെസ്റ്റിനിറങ്ങുന്നത്.
Discussion about this post