കർഷകർക്ക് വേണ്ടിയാണ് ബിജെപിക്കൊപ്പം സർക്കാർ രൂപീകരിക്കാനുള്ള ഈ തീരുമാനമെടുത്തതെന്ന് എൻസിപിയുടെ പുതിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ. ശ്രദ്ധ വേണ്ട അനേകം പ്രശ്നങ്ങളുണ്ട്. കർഷകർക്ക് അടിയന്തര സഹായം ആവശ്യമുണ്ട്. അത് കൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് അജിത് പവാർ വിശദീകരിക്കുന്നു.
Ajit Pawar after taking oath as Deputy CM: From result day to this day no party was able to form Govt, Maharashtra was facing many problems including farmer issues, so we decided to form a stable Govt pic.twitter.com/GucfUVBCnm
— ANI (@ANI) November 23, 2019
ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ശരത് പവാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് അന്ത്യന്തം നാടകീയമായ രംഗങ്ങള്‍ക്ക് ഒടുവില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത്.
സര്‍ക്കാര്‍ രൂപീകരണത്തിനും മുഖ്യമന്ത്രി പഥത്തിനുമായി ശിവസേന കോണ്‍ഗ്രസും എന്‍സിപിയുമായി ദിവസങ്ങളായി ചര്‍ച്ച നടത്തി വരികയായിരുന്നു. എന്നാല്‍, വെള്ളിയാഴ്ച അര്‍ധരാത്രി നടന്ന ചില അതിനാടകീയ നീങ്ങള്ക്കൊടുവിലാണ് എന്‍സിപി ബിജെപിക്ക് പിന്തുണ നല്കാന് തീരുമാനിക്കുകയായിരുന്നു.
Discussion about this post