തൃശൂര്‍: ചന്ദ്രബോസ് വധക്കേസ് കെട്ടിച്ചമച്ചതാണെന്ന് കേസിലെ പ്രതിയും വിവാദ വ്യവസായിയുമായ മുഹമ്മദ് നിസാം. കേസില്‍ നിന്ന് തന്നെ കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട്നിസാം തൃശൂര്‍ അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്കി. കേസ് ഈമാസം 30 ന് കോടതി പരിഗണിക്കും.
ജനുവരി 29നായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ കാറിലെത്തിയ നിസാം ഗേറ്റ് തുറക്കാന്‍ താമസിച്ചുവെന്നാരോപിച്ച് ചന്ദ്രബോസിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കാറുകൊണ്ട് ഇടിക്കുകയും വടികൊണ്ട് മര്‍ദിക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഫെബ്രുവരി 16നാണ് ചന്ദ്രബോസ് മരിച്ചത്.
Discussion about this post