രാജ്യത്തെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തുന്നതിനായി പാക്കിസ്ഥാനിൽ നിന്നു ഐഎസ്ഐ ചാരൻമാർ സോഷ്യൽ മീഡിയയിൽ പ്രതിരോധ ഉദ്യോഗസ്ഥരെ ടാർഗെറ്റുചെയ്യുന്നുണ്ടെന്ന് റിപ്പോട്ടുകൾ.
പാക്കിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകൻ ഇന്ത്യൻ ആർമി ഓഫിസറെ സ്വപ്രേരിതമായി ഒരു വാട്സാപ് ഗ്രൂപ്പിൽ ചേർത്തുവെന്ന് കണ്ടെത്തി. തുടർന്ന് പ്രതിരോധ ഉദ്യോഗസ്ഥരോട് അവരുടെ വാട്സാപ് സെറ്റിങ്സ് അടിയന്തരമായി മാറ്റാൻ ഉപദേശം നൽകുകയായിരുന്നു.
പാക്കിസ്ഥാനിൽ നിന്നുള്ള +9230332569307 എന്ന നമ്പറാണ് സൈനികനെ വാട്സാപ് ഗ്രൂപ്പിലേക്ക് സ്വപ്രേരിതമായി ചേർത്തതായി ശ്രദ്ധയിൽ പെട്ടത്. പാക്ക് ഗ്രൂപ്പിന്റെ വിവരങ്ങൾ സ്ക്രീൻഷോട്ട് എടുത്ത ശേഷം സൈനികൻ ഗ്രൂപ്പിൽ നിന്ന് പുറത്തുകടക്കുകയും ചെയ്തു. നവംബർ 11 നാണ് വാട്സാപ് സെറ്റിങ്സ് മാറ്റാൻ ആവശ്യപ്പെട്ട് കരസേനയുടെ കുറിപ്പ് വന്നത്.
അതേസമയം വാട്സ് ആപ്പ് എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് ടെലിഗ്രാം സ്ഥാപകന്‍ പാവെല്‍ ദുരോവ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്താന്‍ വാട്സ് ആപ്പ് നിരന്തരം ഉപയോഗിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ടെലിഗ്രാം സ്ഥാപകന്റെ മുന്നറിയിപ്പ്.
ചിത്രങ്ങളും, വീഡിയോകളും ഉള്‍പ്പെട്ട സ്വകാര്യ വിവരങ്ങള്‍ ഒരുകാലത്ത് പരസ്യമാവുന്നതില്‍ പ്രശ്നമുള്ളവരാണ് നിങ്ങളെങ്കില്‍ വാട്സ് ആപ്പ് ഉടന്‍ ഫോണില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ദുരോവ് പറയുന്നത്. വാട്സ് ആപ്പിലൂടെ വീഡിയോ ഫയലുകള്‍ വഴി മാല്‍വെയര്‍ പ്രചരിച്ചുവെന്ന റിപ്പോര്‍ട്ട് വന്നതിന്റെ പശ്ചാത്തലത്തിലാണ് ദുരോവിന്റെ മുന്നറിയിപ്പ്.
Discussion about this post