നിയന്ത്രണരേഖ കടന്നെത്തിയ പാകിസ്ഥാൻ സ്വദേശിയെ ഇന്ത്യൻ സൈന്യം തിരിച്ചയച്ചു. ചോക്ലേറ്റും കൈനിറയെ സമ്മാനവും നൽകിയാണ് ഇയാളെ പാകിസ്ഥാനിലേക്ക് തിരിച്ചയച്ചത്. പാകിസ്ഥാനിലെ മുസഫറാബാദ് സ്വദേശിയായ മുപ്പത്തിരണ്ടുകാരനായ ഷബീർ അഹമ്മദാണ് നിയന്ത്രണരേഖ കടന്നെത്തിയത് .
ഈ വർഷം മേയിലാണ് കശ്മീരിലെ തങ്ദാറിലെ പ്രദേശവാസികൾ വിവരം നൽകിയതിനെ തുടർന്ന് സൈന്യം ഷബീറിനെ പിടികൂടിയത്. തുടർന്ന് ഇയാളെ സ്വദേശത്തേക്ക് തിരിച്ചയക്കുന്നതിനായി സൈന്യത്തെ അധികാരികളെ സമീപിച്ചിരുന്നു. ഇതിനായി പാകിസ്ഥാൻ അധിനിവേശ കശ്മീർ അധികൃതരെ സൈന്യം സമീപിച്ചു.
Indian Army officials: Shabir Ahmed was repatriated on humanitarian grounds today at Tithwal crossing point in Tangdhar sector by SDM, Tangdhar to Chilehana in PoK, where Pakistani authorities accepted the individual&appreciated humanitarian gesture. #Srinagar https://t.co/l7zXZZvK8u pic.twitter.com/iqSXtuA1PC
— ANI (@ANI) November 21, 2019
എന്നാൽ, ഇന്ത്യൻ സൈന്യം ഇതാദ്യമായല്ല പാകിസ്ഥാൻ പൗരന്മാരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ നിയന്ത്രണരേഖ കടന്നെത്തിയ 11 വയസുകാരനെ സൈന്യം തിരിച്ചയച്ചിരുന്നു. മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യത്തിന്റെ പ്രവൃത്തി. പൂഞ്ച് ജില്ലയിലെ ചകൻ ദാ ബാഗിലൂടെയാണ് കുട്ടിയെ തിരിച്ചയച്ചത്. അതുപോലെ കഴിഞ്ഞ ജൂൺ 24ന് പൂഞ്ച് ജില്ലയിലെ ദേഗ്വാർ പ്രദേശത്തു നിന്ന് അതിർത്തി കടന്നെത്തിയ മുഹമ്മദ് അബ്ദുള്ളയെന്നയാളെ സൈന്യം പിടികൂടിയിരുന്നു. അതേദിവസം തന്നെ സൈന്യം ഇയാളെ സ്ഥലത്തെ പൊലീസിന് കൈമാറിയിരുന്നു.
Discussion about this post