മുംബൈ: നാടകീയ സംഭവവികാസങ്ങള്‍ക്കിടെ ഞായറാഴ്ച രാത്രി വൈകി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ഉപമുഖ്യമന്ത്രിയും എന്‍.സി.പി. നേതാവുമായ അജിത് പവാറും കൂടിക്കാഴ്ച നടത്തി. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വ്യക്തമായിട്ടില്ല. എന്നാല്‍, സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്‌നങ്ങളാണ് ഇരുവരും ചര്‍ച്ചചെയ്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മുതിര്‍ന്ന ബി.ജെ.പി.നേതാക്കളായ ചന്ദ്രകാന്ത് പാട്ടീല്‍, വിനോദ് തവാഡെ, ഗിരീഷ് മഹാജന്‍ എന്നിവരും മുഖ്യമന്ത്രിയുടെ വസതിയില്‍നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തു. തിങ്കളാഴ്ച രാവിലെ സുപ്രീംകോടതി പരിഗണിക്കാനിരിക്കുന്ന ഹര്‍ജിയുമായി ബന്ധപ്പെട്ടാണ് ഇവര്‍ ചര്‍ച്ച നടത്തിയതെന്നാണ് അറിയുന്നത്.
Discussion about this post