വയനാട് ജില്ലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. മേപ്പാടി മുണ്ടക്കൈയിൽ ആണ് മാവോയിസ്റ്റുകളെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. മേപ്പാടി ടൗണിലും പരിസരപ്രദേശങ്ങളിലും ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചു.
തോട്ടം തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കണമെന്നാണ് ആഹ്വാനം. തമിഴ് ഭാഷയിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. എല്ലാം കൈ കൊണ്ടെഴുതിയ പോസ്റ്ററുകളാണ്. സ്ഥലത്ത് തെരച്ചിൽ ഊര്‍ജിതമാക്കിയിരിക്കുകയാണ്
Discussion about this post