ഉയര്‍ന്ന വനിത ഐപിഎസ് പൊലീസ് ഉദ്യോഗസ്ഥരെയും വനിത സിവില്‍ പൊലീസുകാരെയും നിരന്തരം ഫോണിൽ വിളിച്ച് അസഭ്യവും അശ്ലീലവും പറയുന്ന യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം തുമ്പ മരിയൻ എൻജിനീയറിങ് കോളജിനു സമീപം പുറമ്പോക്കിൽ ജോസ്(29) എന്നയാളാണ് പിടിയിലായത്.
വനിത പൊലീസുകാരുടെ മൊബൈൽ നമ്പര്‍ സംഘടിപ്പിച്ച് വാട്ട്സ്ആപ്പിലേക്കും മറ്റും അശ്ലീല വിഡിയോകൾ അയച്ചു നൽകുന്നതും ഇയാളുടെ സ്ഥിരം പണിയായിരുന്നു.
വനിത പൊലീസുകാര്‍ ഫോൺ എടുക്കുമ്പോൾ മാത്രമേ അശ്ലീല സംഭാഷണമുള്ളൂ. പുരുഷ പൊലീസുകാരാണ് ഫോണെടുക്കുന്നതെങ്കിൽ അവരോട് കേട്ടാലറയ്ക്കുന്ന അസഭ്യംവിളിയാകും പ്രതികരണം.
പൊലീസ് ഡയറിയിൽ നിന്നും മറ്റും വിവിധ പൊലീസ് സ്റ്റേഷനുകളിലെ നമ്പർ സംഘടിപ്പിച്ചു വിളിച്ചു നോക്കുകയാണ് ഇയാളുടെ രീതി. വർഷങ്ങൾക്കു മുൻപ് ഒളിഞ്ഞു നോട്ടത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ വിരോധത്തിലാണ് ഇയാൾ തെറിവിളി തുടങ്ങിയത്.
Discussion about this post