ലോകസഭയില്‍ സ്പീക്കറുടെ നിര്‍ദ്ദേശാനുസരണം എത്തിയ ലോകസഭ മാര്‍ഷല്‍മാരുടെ കൃത്യ നിര്‍വ്വഹണത്തെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് വനിത അംഗം ഉള്‍പ്പടെയുള്ളവരെ തടസ്സപ്പെടുത്തുകയായിരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത് നടന്നതെന്നും കേന്ദ്രമന്ത്രി വി മുരളീധരന് പ്രതികരിച്ചു.
ഇന്ത്യന്‍ ലോകസഭ ചരിത്രത്തില്‍ ഇതുവരെ ലോകസഭയിലെ ട്രെഷറി ബഞ്ചിന് മുന്നില്‍ ബാനറുയര്‍ത്തി പ്രതിഷേധം നടന്നതായി അറിവില്ല. മുദ്രാവാക്യം വിളിച്ചുള്ള പ്രതിഷേധം നിര്‍ത്താന്‍ പല തവണ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടും എംപിമാരായ ഹൈബി ഈഡനും, ടി.എന്‍ പ്രതാപനും തയ്യാറായില്ല. തുടര്‍ന്ന് ഇരുവരേയും സസ്പെന്റ് ചെയ്തിരിക്കുന്നതായും പുറത്ത് പോവാനും സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഇരുവരെയും പിടിച്ച് പുറത്താക്കാന്‍ ലോകസഭ മാര്‍ഷല്‍മാരോട് സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ രമ്യ ഹരിദാസ് എംപിയും മറ്റൊരു വനിത എംപിയും ചേര്‍ന്ന് ലോകസഭ മാര്‍ഷല്‍മാരെ തടയുകയായിരുന്നു. തുടര്‍ന്നാണ് ബല പ്രയോഗത്തിലൂടെ ഇരുവരെയും പുറത്താക്കിയത്. സോണിയാ ഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പുരുഷ മാര്‍ഷല്‍മാരെ തടയാന്‍ വനിത എംപിമാര്‍ എത്തിയത്.
പുരുഷന്മാരെ നീക്കം ചെയ്യാനെത്തിയ പുരുഷ മാര്‍ഷല്‍മാരെ വനിതാ എംപിമാര്‍ തടഞ്ഞ് അവരുടെ കൃത്യനിര്‍വ്വഹണത്തില്‍ നിന്ന് തടയുകയായിരുന്നുവെന്നും വി മുരളീധരന് വിശദീകരിച്ചു. കയ്യേറ്റമെന്നൊക്കെ പറയുന്നത് ആടിനെ പട്ടിയാക്കലാണെന്നും അദ്ദേഹം വിശദീകരിച്ചു.
സ്പീക്കര്‍ എഴുന്നേറ്റ് നിന്നാല്‍ എല്ലാവരും ശാന്തരാവുന്നതാണ് കീഴ് വഴക്കം. ചട്ടം 371, 374 ഉം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് എംപിമാരെ സസ്പെന്റ് ചെയ്തത്. പാര്‍ലമെന്റിലെ ഇത്തരം പ്രതിഷേധം തന്നെ കേട്ടു കേള്‍വിയില്ലാത്തതാണെന്നും മുരളീധരന് പറഞ്ഞു.
മഹാരാഷ്ട്രയില്‍ ബിജെപി ശിവസേന സഖ്യം ഭരണത്തിലെത്താന്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തയാളെ മുഖ്യമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്കി കുതിരക്കച്ചവടം നടത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റിനെ ബന്ദിയാക്കിയുള്ള ജനാധിപത്യ ധ്വംസനത്തെ അനുവദിക്കാനാവില്ല. അനാവശ്യമായി ബഹളമുണ്ടാക്കാന്‍ ഇത് കേരള നിയമസഭയല്ലെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന വാര്‍ഷിക ദിനത്തില്‍ ചടങ്ങുകളില്‍ പങ്കെടുക്കാതെ അംബേദ്കര്‍ പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ജീവിച്ചിരുന്ന അംബേദ്കരെ കോണ്‍ഗ്രസ് എങ്ങനെ അപമാനിച്ചുവെന്ന് എല്ലാവര്‍ക്കുമറിയാം. അംബേദ്കര്‍ക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സിച്ച് അദ്ദേഹത്തെ തോല്പിച്ചത് കോണ്‍ഗ്രസാണ്. നെഹ്റു പല തവണ അംബേദകര്ക്കെതിരെ പ്രചാരണത്തിനെത്തി. ആടിനെ പട്ടിയാക്കുന്ന സ്വഭാവമാണ് കോണ്‍ഗ്രസ് കാണിക്കുന്നതെന്നും, അതൊന്നും പുതിയ ഇന്ത്യയില്‍ വിലപോവില്ലെന്നും മുരളീധരന് പറഞ്ഞു
Discussion about this post