മോഹന്‍ലാലിന്റെ ഒരു പഴയക്കാല അഭിമുഖത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നെടുമുടി വേണുവാണ് അഭിമുഖം നടത്തുന്നത്.കമേഴ്സ്യൽ നായകന്റെ രൂപസങ്കൽപ്പമില്ലാത്ത നടനെന്ന് പറയുന്നതിൽ കുറച്ചിൽ തോന്നുമോ എന്ന ആമുഖത്തോടെയായിരുന്നു നെടുമുടി വേണുവിന്റെ ചോദ്യം. അങ്ങനെയുള്ള ഒരാൾക്ക് ഇത്രയേറെ ആളുകളുടെ ഇഷ്ടവും ജനപ്രീതിയും പിടിച്ചു പറ്റാൻ സാധിക്കുന്നത് കേരത്തിലായതു കൊണ്ട് മാത്രമാണെന്ന് കരുതുന്നുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.
കമേഴ്സ്യൽ നായകന്റെ രൂപസങ്കൽപ്പമില്ലാത്ത നടനെന്ന് പറയുന്നതിൽ കുറച്ചിലില്ല, അഭിമാനം മാത്രമേ ഉള്ളൂ എന്നും താനും വേണുച്ചേട്ടനും (നെടുമുടി വേണു) എല്ലാം അങ്ങനെ തന്നെയാണെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടി..
https://www.facebook.com/yamini.pv/videos/10156439994662133/
“അങ്ങനെ ഒരു ജനപ്രീതി നേടാൻ കഴിഞ്ഞത് കേരളത്തിലായതുകൊണ്ട് മാത്രമായിരിക്കാം. നമ്മൾ, ശ്രീനിവാസൻ, ഗോപിച്ചേട്ടൻ(നെടുമുടി വേണു) എന്നിവരെല്ലാം സാമ്പ്രദായിക നായക സങ്കൽപ്പത്തിൽ നിന്നും എത്രയോ മാറി നിൽക്കുന്നവരാണ്. അതിൽ അഭിമാനം കൊള്ളണം. അതൊരു ഭാഗ്യമായിട്ട് കരുതണം,” എന്നും മോഹൻലാല്‍ കൂട്ടിച്ചേര്‍ത്തു.
ഭാഷാ അതിര്‍ത്തി വിട്ട് അഭിനയിക്കുന്നതിനെക്കുറിച്ചും നെടുമുടി വേണു മോഹന്‍ലാലിനോട് ചോദിച്ചു.മറ്റ് ഭാഷകളില്‍ പോയി അഭിനയിക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ടാണോ അതോ വേണ്ടത്ര ക്ഷണനം കിട്ടാത്തത് കൊണ്ടാണോ എന്നായിരുന്നു ചോദ്യം.
ഇതിന് മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു.ഇതര ഭാഷകളിലൊക്കെ താന്‍ അഭിനയിച്ചിട്ടുണ്ടെന്നും അതേസമയം ഏറ്റവും നല്ല സിനിമകള്‍ ഉണ്ടാവുന്നത് മലയാളത്തില്‍ നിന്നാണന്നും അങ്ങനെയൊരു സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഞാന്‍ എന്തിന് മറ്റ് ഭാഷകളില്‍ പോകണമെന്നും മോഹന്‍ലാല്‍ പറയുന്നു.
സദയം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം തുടങ്ങിയ ചിത്രങ്ങളെല്ലാം മലയാളത്തിൽ മാത്രമേ ഉണ്ടാകൂ എന്നും, മറ്റ് ഭാഷകളിൽ അത്തരം ചിത്രങ്ങൾ ഉണ്ടാകില്ലെന്നും മോഹൻലാൽ അഭിമുഖത്തിൽ പറയുന്നു.
Discussion about this post