വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാര്‍ രാജിവെച്ചു.രാവിലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായി അജിത് പവാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രാജി തീരുമാനം ഉണ്ടായത്. ഫഡ്നാവിസിന്റെ വാര്‍ത്താസമ്മേളനം 3.30 ന് ഉണ്ടാകും.
അജിത്ത് പവാര്‍ രാജിക്കത്ത് സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
നാളെ വൈകുന്നേരം അഞ്ച് മണിക്ക് മുൻപായി വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതി മൂന്നംഗ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. നിയമസഭാ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യണമെന്നും ഓപ്പൺ ബാലറ്റിലൂടെയായിരിക്കണം വിശ്വാസ വോട്ടെടുപ്പ് നടത്തേണ്ടതെന്നും പറഞ്ഞ സുപ്രീം കോടതി രഹസ്യ ബാലറ്റ് വേണ്ടെന്നും പ്രൊടേം സ്പീക്കർ നടപടിക്രമങ്ങൾ നിയന്ത്രിക്കണമെന്നും കോടതി വ്യക്തമാക്കി
Discussion about this post