ഒരു കാലത്ത് മലയാള സിനിമാ പ്രേമികളുടെ ഇഷ്ടജോഡികളായിരുന്നു മോഹന്‍ലാലും മേനകയും.ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ആ താരജോഡികള്‍ വീണ്ടും ഒരു പ്രണയഗാനത്തിനായി ഒന്നിച്ചിരിക്കുകയാണ്.
‘ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം’ എന്ന എക്കാലത്തെയും സൂപ്പർ ഹിറ്റ് ഗാനത്തിനൊപ്പമാണ് മോഹൻലാലും മേനകയും ചുവടുവച്ചത്. ഇരുവരുടെയും നൃത്ത രംഗങ്ങൾ നടി സുഹാസിനിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എണ്‍പതുകളില്‍ വെള്ളിത്തിരയിലേക്കെത്തിയ താരങ്ങളുടെ ഒത്തുകൂടലിന്റെ ഭാഗമായുള്ള പരിപാടിക്ക് വേണ്ടിയുള്ള റിഹേഴ്സൽ വീഡിയോ ആണിത്. വീഡിയോ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
https://www.instagram.com/p/B5Rh2vMj-_0/?utm_source=ig_web_copy_link
പൂച്ചക്കൊരു മൂക്കുത്തി, ബോയിംഗ് ബോയിംഗ്, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു, ദൂരെ ദൂരെ ഒരു കൂട് കൂട്ടാം എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
Discussion about this post