കാശ്മീർ സർവകലാശാലയ്ക്കു സമീപം സ്ഫോടനം. സർവകലാശാലയുടെ കവാടത്തിനു സമീപമാണ് ഗ്രനേഡ് സ്ഫോടനമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.രണ്ട് പേർക്ക് പരിക്കേറ്റു.
സഫോടനത്തിനു പിന്നിൽ ഭീകരരാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഭീകരരും സൈന്യവും തമ്മിൽ പുൽവാമയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
Discussion about this post