കാസർകോഡ് കേന്ദ്ര സർവ്വകലാശാലയിൽ ഭരണഘടനാ ദിനത്തിൽ തന്നെ തടഞ്ഞ എസ് എഫ് ഐ- കെ എസ് യു പ്രവർത്തകരുടെ അസഹിഷ്ണുതയെ ഒറ്റ വാചകത്തിൽ മലർത്തിയടിച്ച് ടി ജി മോഹൻദാസ്. ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് നടന്ന പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി ഔദ്യോഗിക ക്ഷണം സ്വീകരിച്ചെത്തിയ രാഷ്ട്രീയ നിരീക്ഷകനും ഏകാത്മ മാനവ സൈദ്ധാന്തികനും ചിന്തകനുമായ മോഹൻദാസിനെ തടഞ്ഞ എസ് എഫ് ഐ- കെ എസ് യു നടപടി അദ്ദേഹം തന്നെ ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു.
തന്റെ ആശയങ്ങളെ ഭയക്കുകയും സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന് മുദ്രാവാക്യം വിളിച്ചിട്ട് ജനാധിപത്യ ധ്വംസനം നടത്തുകയും ചെയ്യുന്ന എസ് എഫ് ഐ- കെ എസ് യു വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തുന്നതാണ് ടിജിയുടെ ട്വീറ്റ്.
https://twitter.com/mohandastg/status/1199329217793679363
Discussion about this post