തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും ജപ്പാന്, കൊറിയ യാത്രയെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന് അഡ്വ.എ ജയശങ്കര്‍. മുഖ്യമന്ത്രിയും സംഘവും കുടുംബാംഗങ്ങളോടൊപ്പം നില്ക്കുന്ന ചിത്രം പോസ്റ്റ് ചെയ്താണ് പരിഹാസം.
ഉല്ലാസയാത്രയല്ല, തീര്‍ത്ഥയാത്രയുമല്ല… സംസ്ഥാനത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കാന്‍, വ്യവസായ വിപ്ലവവും വിപ്ലവ വ്യവസായവും ത്വരിതപ്പെടുത്താന്‍ നിക്ഷേപകരെത്തേടിയുളള സാഹസിക യാത്രയാണിതെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വ്യവസായം, ടൂറിസം, വിദ്യാഭ്യാസം, ഫിഷറീസ് മേഖലകളിലെ സാമ്പത്തിക-സാങ്കേതിക-വിജ്ഞാന സഹകരണം ലക്ഷ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തിന്റെ സന്ദര്‍ശനം നവംബര്‍ 24 മുതല്‍ 30 വരെ ജപ്പാനിലും ഡിസംബര്‍ ഒന്നു മുതല്‍ നാല് വരെ കൊറിയയിലുമാണ് പരിപാടികള്‍. വ്യവസായ മന്ത്രി ഇ.പി. ജയരാജന്, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് ഡോ. വി.കെ. രാമചന്ദ്രന്, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ട്.
അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ:
ഉല്ലാസയാത്രയല്ല, തീര്‍ത്ഥയാത്രയുമല്ല…
സംസ്ഥാനത്തിന്റെ സമഗ്ര വികസനം ഉറപ്പാക്കാന്‍, വ്യവസായ വിപ്ലവവും വിപ്ലവ വ്യവസായവും ത്വരിതപ്പെടുത്താന്‍ നിക്ഷേപകരെത്തേടിയുളള സാഹസിക യാത്ര.
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2386557224807323/?type=3&theater
Discussion about this post