ഡല്‍ഹി:ഐ എന്‍ എക്സ് മീഡിയ എന്‍ഫോഴ്സ്മെന്റ് കേസില്‍ പി ചിദംബരത്തിന്റെ ജാമ്യ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്നും വാദം കേള്‍ക്കും. ഇന്നലെ ചിദംബരത്തിന്റെ വാദം പൂര്‍ത്തിയായിരുന്നു.
ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വാദമാകും കോടതി കേള്‍ക്കുക.
കേസില്‍ വിധി പറയുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനാണ് സാധ്യത. സിബിഐ-ഇ ഡി കേസുകളിലായി ഇന്നേക്ക് 100 ദിവസമാണ് ചിദംബരം തടവില്‍ കഴിയുന്നത്.
ചിദംബരത്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡിസംബര്‍ 11 വരെ ഇന്നലെ ഡൽഹി പ്രത്യേക കോടതി നീട്ടിയിരുന്നു.
Discussion about this post