ബന്ദിപ്പൊര: ജമ്മു കശ്മീരില്‍ സുരക്ഷാസേന നടത്തിയ പരിശോധനയില്‍ ഭീകരരുമായി ബന്ധമുള്ളയാള്‍ പിടിയില്‍. പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായത്.
മന്‍സൂര്‍ അഹമ്മദ് വാനി എന്നയാളാണ് സുരക്ഷാ സേനയുടെ പിടിയിലായത്. ജമ്മു കശ്മീരിലെ ദേശവിരുദ്ധ ശക്തികളുമായി ഇയാള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി എസ്പി രാഹുല്‍ മാലിക് പറഞ്ഞു.
ഇയാളില്‍ നിന്ന് നിരോധിത വസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post