അലിഗര്‍: അയോധ്യാ വിധിയെ വിമര്‍ശിച്ച് പ്രസംഗം നടത്തിയ അലിഗര്‍ മുസ്ലീം സര്‍വ്വകലാശാല പ്രൊഫസറും ഇസ്ലാമിക് പണ്ഡിതനുമായ ഡോ: റഷീദ് ഷാസിനെതിരെ നടപടിയെടുത്ത് സര്‍വ്വകലാശാല അധികൃതര്‍. അദ്ദേഹത്തെ ഇന്ത്യന്‍ മുസ്ലീങ്ങളുടെ സാംസ്‌കാരിക വിദ്യാഭ്യാസ പഠനം നടത്തുന്ന കേന്ദ്രത്തിന്റെ (Centre for Protection of Educational and Cultural Advancement of Muslims of India) തലപ്പത്ത് നിന്നും മാറ്റി.
നവംബര്‍ 21 ന് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ റഷീദിനെ തല്‍സ്ഥാനത്തു നിന്നും നീക്കി പകരം ഡോ: നസീം അഹമ്മദ് ഖാനെ നിയമിച്ചുകൊണ്ട് ഉത്തരവിടുകയായിരുന്നു.
‘അയോധ്യാ വിധി വന്നതിന് പിന്നാലെ വൈസ് ചാന്‍സിലര്‍ ഒരു ഉത്തരവ് ഇറക്കിയിരുന്നു. അതില്‍ വിധിയെക്കുറിച്ച് ആരും പൊതുപ്രസ്താവനകള്‍ ഇറക്കരുതെന്ന് പറയുന്നുണ്ട്. അത് ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനമാണെന്നാണ് പറയുന്നത്. ഒരാള്‍ക്ക് അഭിപ്രായം പറയാനുള്ള അവകാശമില്ലെങ്കില്‍ നിങ്ങള്‍ക്ക് അത്തരം ഉത്തരവിറുകള്‍ പുറപ്പെടുവിക്കാനുള്ള അവകാശവും ഇല്ല.’ റഷീദ് കാരവനോട് പ്രതികരിച്ചു.
Discussion about this post