തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോളേജ് ഹോസ്റ്റലില്‍ നടത്തിയ റെയ്ഡില്‍ എസ്എഫ്ഐ യൂണിറ്റ് നേതാക്കളായ അഞ്ചുപേര്‍ അറസ്റ്റിലായി. എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അമല്‍ മുഹമ്മദ്, ടി ശംഭു, അജ്മല്‍, വിഘ്നേഷ്, ആര് സുനില്‍ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം കെഎസ് യു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച മഹേഷിനെ കണ്ടെത്തായില്ല.
പിടിയിലായവര്‍ക്ക് യൂണിവേഴ്സിറ്റി കോളേജിന് മുന്നിലുണ്ടായ സംഘര്‍ഷത്തിലും കെഎസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് നേര്‍ക്കുള്ള ആക്രമണത്തിലും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. തിരുവനന്തപുരം ഡിസിപി ആദിത്യയുടെ നേതൃത്വത്തിലാണ് വന്‍ പൊലീസ് സംഘം യൂണിവേഴ്സിറ്റി ഹോസ്റ്റലിലേക്ക് ഉച്ചയോടെ ഇരച്ചെത്തിയത്. ഹോസ്റ്റലിന്റെ പിന്നിലൂടെ കയറിയാണ് പൊലീസ് ഹോസ്റ്റലിനകത്ത് കയറിയത്. ഇങ്ങനെയാണ് അക്രമവുമായി നേരിട്ട് ബന്ധമുള്ള അഞ്ച് വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തത്.
ബുധനാഴ്ച രാത്രിയാണ് യൂണിവേഴ്സിറ്റി കോളേജിലെ എം.എ. വിദ്യാര്‍ഥിയും കെഎസ്യു പ്രവര്‍ത്തകനുമായ നിതിന്‍ രാജിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ ഏട്ടപ്പന്‍ മഹേഷ് എന്ന എസ്എഫ്ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം.
നിതിന്റെ സുഹൃത്തായ സുദേവിനെയും ഇവര്‍ മര്‍ദിച്ചിരുന്നു. ആക്രമണത്തില്‍ നിതിന്റെ ഇടതുകൈയിലും മുഖത്തും സാരമായി പരിക്കേറ്റു. ഈ സംഭവത്തിന് പിന്നാലെ ഏട്ടപ്പന്‍ മഹേഷ് നിതിനെയും സുഹൃത്തിനെയും ഹോസ്റ്റല്‍ മുറിയില്‍ കയറി ഭീഷണിപ്പെടുത്ത ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Discussion about this post