ചെന്നൈ: തമിഴ് നാട്ടിലെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്. കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി, തഞ്ചാവൂര്‍, തൂത്തുക്കുടി എന്നിവിടങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഐഎസ് കേസില്‍ തമിഴ്‌നാട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തുന്നത്.
നേരത്തെ ഐഎസ് കേസില്‍ കോയമ്പത്തൂരില്‍ നിന്ന് അറസ്റ്റിലായവരുമായി അടുത്ത ബന്ധം പുലര്‍ത്തിയവരുടെ വീടുകളിലായിരുന്നു റെയ്ഡ്. കൂടുതല്‍ ചോദ്യം ചെയ്യലിനായി തിരുച്ചിറപ്പള്ളി സ്വദേശി സൗറുദീന്‍, തഞ്ചാവൂര്‍ സ്വദേശി നിസ്സാര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്നാണ് വിവരം.
Discussion about this post