കുമ്പളങ്ങിയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച സംഭവത്തിൽ രണ്ടു സിഐടിയു തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പളങ്ങിയില്‍ ചമുട്ട് തൊഴിലാളികളായ സതീശൻ , സലിം എന്നിവരാണ് അറസ്റ്റിലായത്. കുമ്പളങ്ങിയിലെ തോലാട്ട് ഏജൻസീസ് എന്ന സിമന്റ് വ്യാപാര സ്ഥാപനത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെയാണ് സിഐടിയു യൂണിയനിൽ പെട്ട തൊഴിലാളികൾ മർദ്ദിച്ചത്.
26-ന് രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. സിഐടിയുവിന്റെ വിലക്ക് ലംഘിച്ച് കടയിലെ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് സിമന്റ് ഇറക്കിയതിനെ തുടർന്നായിരുന്നു മർദ്ദനം. മർദ്ദനത്തിൽ പരിക്കേറ്റ ആസാം സ്വദേശികളായ റോഷിദുൽ ഇസ്ലാം, സഹോദരൻ ഫരിദുൾ ഇസ്ലാം എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post