ഡല്‍ഹി: സ്ത്രീകളെ ബഹുമാനിക്കാന്‍ വീട്ടില്‍ നിന്നു തന്നെ തുടങ്ങണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ”സ്ത്രീകളെ അപമാനിക്കുന്ന പുരുഷന്മാര്ക്കും അമ്മയും സഹോദരിമാരും ഉണ്ടാകും. സ്ത്രികളെ ബഹുമാനിക്കാന്‍ വീട്ടില്‍ നിന്നു തന്നെ തുടങ്ങണം” മോഹന്‍ ഭാഗവത് പറഞ്ഞു. ഡല്‍ഹിയില്‍ സ്വാമി ഗ്യാനാനന്ദ് സംഘടിപ്പിച്ച ഗീത മഹോത്സവ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉര്‍വശി മുന്നില്‍വന്നു നിന്നപ്പോഴും അര്ജ്ജുനന് ധര്‍മ്മ പാതയില്‍ നിന്ന് വ്യതിചലിച്ചില്ല. അര്ജ്ജുനന് അവരെ മാതാവിനെ പോലെയാണ് പരിഗണിച്ചത്. സമൂഹത്തില്‍ സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യമാണ് നാം അടിയന്തരമായി ചെയ്യേണ്ടത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആത്മീയതയുടെ അറിവിന്റെ സംഗ്രഹമാണ് ഭഗവത്ഗീതയെന്നും കൃഷ്ണന് അര്ജ്ജുനന് പറഞ്ഞുകൊടുക്കുന്ന തരത്തില്‍ ഉപനിഷത്തുകളുടെ രത്നച്ചുരുക്കമാണതെന്നും അദ്ദേഹം വ്യക്തമാക്കി
Discussion about this post