തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശബരിമല സീസണ് പ്രമാണിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സക്വാഡുകള്‍ രണ്ടാം ഘട്ട പരിശോധന നടത്തി. നവംബര്‍ 28 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലായി 780 സ്ഥാപനങ്ങളിലാണ് ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പരിശോധന നടത്തിയത്. ഇതില്‍ 305 സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശ പ്രകാരമാണ് ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കിയത്.
32 ഹോട്ടലുകളിലാണ് തിരുവനന്തപുരത്ത് പരിശോധന നടത്തിയത്. ഇതില്‍ 20 എണ്ണത്തിനാണ് നോട്ടീസ് നല്‍കിയത്. കൊല്ലത്ത് 38 ഹോട്ടലുകളില്‍ പരിശോധന നടത്തിയപ്പോള്‍ 9 എണ്ണത്തിന് നോട്ടീസ് നല്കി. പത്തനംതിട്ട 25 (11), ആലപ്പുഴ 25 (11), കോട്ടയം 32 (8), ഇടുക്കി 34 (15), എറണാകുളം 211 (89), തൃശൂര്‍ 84 (21), പാലക്കാട് 68 (30), മലപ്പുറം 21 (5), കോഴിക്കോട് 32 (13), വയനാട് 33, കണ്ണൂര്‍ 92 (49), കാസര്‍ഗോഡ് 53 (24) എന്നിങ്ങനെയാണ് വിവിധ ജില്ലകളില്‍ പരിശോധന നടത്തി നോട്ടീസ് അയച്ചത്. ഇതില്‍ ഭക്ഷ്യസുരക്ഷാ നിബന്ധനകള്‍ പാലിക്കാത്ത 451 സ്ഥാപനങ്ങള്‍ക്ക് നിയമാനുസൃത നോട്ടീസും നല്‍കിയിട്ടുണ്ട്.
ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ വിശ്രമിക്കുന്ന ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ചുളള ഹോട്ടലുകള്‍, വഴിയോര ഭക്ഷണശാലകള്‍ എന്നിവ കേന്ദ്രീകരിച്ച് രാത്രികാല പരിശോധനകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ശബരിമല സീസണ് പ്രമാണിച്ച് 2 ഘട്ടങ്ങളായാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പരിശോധന നടന്നത്.
ശബരിമല സീസണില്‍ 2 ഘട്ടങ്ങളായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1176 ഹോട്ടലുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡം പാലിക്കാത്ത 451 സ്ഥാപനങ്ങള്‍ക്ക് നിയമാനുസൃത നോട്ടീസും നല്‍കിയിട്ടുണ്ട്. തുടര്‍ പരിശോധനകള്‍ നടത്തുന്നതിന് എല്ലാ ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്കി.
Discussion about this post