തിരുവനന്തപുരം: വധശ്രമക്കേസിലെ ഒന്നാം പ്രതിയായ എസ് എഫ് ഐ പ്രവർത്തകൻ റിയാസ് പൊലീസ് സ്റ്റേഷൻ മാർച്ചിന്റെ മുൻനിരയിൽ. എസ്എഫ്ഐ കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് റിയാസ് പങ്കെടുത്തത്. യൂണിവേഴ്സിറ്റി കോളേജിൽ കെ എസ് യു പ്രവർത്തകരെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് കോളേജ് യൂണിയൻ ചെയർമാൻ കൂടിയായ റിയാസ്. ഇയാൾ പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്.
പൊലീസ് സ്റ്റേഷൻ മാർച്ചിന് നേതൃത്വം നൽകിയത് റിയാസായിരുന്നു. ചൊവ്വാഴ്ച പകല്‍ 11 മണിക്ക് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ജാമ്യമില്ലാ കേസ് പ്രതിയായ റിയാസ് പങ്കെടുത്തത്. റിയാസിനെതിരെ കേസ് എടുത്തിരിക്കുന്നതും കന്റോണ്‍മെന്റ് പൊലീസാണ്. മാർച്ചിന് ശേഷം എസ് എഫ് ഐക്കാർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി അസിസ്റ്റന്റ് കമ്മീഷണറുമായി നടത്തിയ ചർച്ചയിലും റിയാസ് പങ്കെടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസിൽ പ്രതിയായ റിയാസ് പൊലീസിന് മുന്നിലൂടെ പ്രകടനം നയിച്ചതും ഉന്നത പൊലീസ് അധികാരികളുമായി ചർച്ച നടത്തിയതും വൻ വിവാദമായിരിക്കുകയാണ്.
സംഭവത്തിൽ പൊലീസ് ഇനിയും വിശദീകരണം നൽകിയിട്ടില്ല.
Discussion about this post