മുംബൈ: താൻ പാർട്ടി മാറാൻ പോവുകയാണെന്നും വിമത നീക്കം നടത്താൻ ശ്രമിക്കുകയാണെന്നുമുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രി ഗോപിനാഥ് മുണ്ടെയുടെ മകളുമായ പങ്കജ മുണ്ടെ. താൻ എന്നും ബിജെപിക്കാരി ആയിരിക്കുമെന്നും കൂറുമാറ്റം തന്റെയും തന്റെ പാർട്ടിയുടെയും പാരമ്പര്യമല്ലെന്നും പങ്കജ വ്യക്തമാക്കി. ബിജെപി പ്രവർത്തകയായി അറിയപ്പെടുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും അവർ പറഞ്ഞു.
ട്വിറ്ററിൽ നിന്ന് ബിജെപി എന്ന ബയോ നീക്കം ചെയ്യുകയും പിതാവ് ഗോപിനാഥ് മുണ്ടെയുടെ ജന്മവാർഷിക ദിനമായ ഡിസംബർ 12ന് റാലിക്ക് ഒരുങ്ങിക്കൊള്ളാൻ അനുയായികളോട് ആഹ്വാനം ചെയ്യുകയും ചെയ്ത പങ്കജയുടെ നീക്കമാണ് അഭൂഹങ്ങൾക്ക് വഴി വെച്ചത്. മഹാരാഷ്ട്രയിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ പങ്കജയെ മുൻനിർത്തി ബിജെപിയെ പിളർത്താമെന്ന ശിവസേന- എൻ സി പി- കോൺഗ്രസ്സ് സഖ്യത്തിന്റെ സ്വപ്നങ്ങൾക്ക് ഇതോടെ തിരിച്ചടിയേറ്റിരിക്കുകയാണ്.
Discussion about this post