ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വസതിയില്‍ ഉണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. സംഭവത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാരെ സസ്പെന്‍ഡ് ചെയ്തതായും കേന്ദ്ര ആഭ്യന്തരമ മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അറിയിച്ചു. സുരക്ഷയില്‍ ഒരു ശതമാനം പോലും വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
പ്രിയങ്കയുടെ വസതിയിലേക്ക് രാഹുല്‍ ഗാന്ധി എത്തുമെന്ന് അറിയിച്ചിരുന്നു. ഇതേ സമയത്ത് തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ വാഹനത്തിന് സമാനമായ വാഹനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. ഇതാണ് സുരക്ഷാ ഭടന്മാര്ക്ക് ആശയക്കുഴപ്പമുണ്ടാക്കാന്‍ കാരണമായത്.
Discussion about this post