അമേരിക്കയില്‍ ഹവായിയിലെ പേള്‍ ഹാര്‍ബര്‍ സൈനിക താവളത്തിന് നേരെ വെടിവെയ്പ്. വെടിയുതിര്‍ത്തത് അമേരിക്കന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍. നിരവധി പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം.വെടിവെയ്പിനെ തുടര്‍ന്ന് പേള്‍ഹാര്‍ബറിലേക്കുള്ള ഗേറ്റുകള്‍ അടച്ചു. പ്രദേശം സുരക്ഷാ ജീവനക്കാര്‍ വളഞ്ഞു.
ഇന്ത്യന്‍ വ്യോമസേനാ മേധാവി ആര്.കെ.എസ്.ബഹദുരിയയും സംഘവും വെടിവെപ്പ് നടക്കുന്ന സമയം പേള്‍ ഹാര്‍ബറിലുണ്ടായിരുന്നുവെന്ന് വ്യോമസേനാ അധികൃതര്‍ അറിയിച്ചു. ഇവര്‍ സുരക്ഷിതരാണെന്നും സംഭവം സംഘത്തെ ബാധിച്ചിട്ടില്ലെന്നും വ്യോമസേന അറിയിച്ചു.
Discussion about this post