തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. യമൻ തീരത്തു നിന്ന് 470 കിലോമീറ്റർ അകലെയാണ് ‘പവൻ’ ചുഴലിക്കാറ്റ്. സൊമാലിയൻ തീരത്തേക്കു ചുഴലിക്കാറ്റ് നീങ്ങുമെന്നാണു നിഗമനം.
ഈ സീസണിൽ അറബിക്കടലിൽ രൂപമെടുക്കുന്ന നാലാമത്തെ ചുഴലിക്കാറ്റാണ് ‘പവൻ’. സമുദ്രോപരിതല താപനില വർധിച്ചതു മൂലമാണിതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.
അതേസമയം, ലക്ഷദ്വീപിന് സമീപം മറ്റൊരു ന്യൂനമർദം രൂപപ്പെട്ടിരുന്നു. മുംബൈയിൽ നിന്ന് 690 കിലോമീറ്റർ അകലെയാണിത്. രണ്ടു ചുഴലികളും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് വിലയിരുത്തുന്നത്.
Discussion about this post