മലപ്പുറം: പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ സഹോദരിയുടെ ദുരവസ്ഥ ഫേസ്ബുക്ക് ലൈവിലൂടെ തുറന്നുപറഞ്ഞ യുവാവ് അറസ്റ്റില്‍. അത്യാസന്ന നിലയില്‍ ആശുപത്രിലെത്തിയ സഹോദരിയെ ഇരുത്തിക്കൊണ്ടുപോകാന്‍ ചക്രക്കസേര കിട്ടിയില്ലെന്നും ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും ലൈവിലൂടെ പറഞ്ഞ പൊന്നാനി സ്വദേശിയായ ജാഫര്‍ എന്ന യുവാവാണ് അറസ്റ്റിലായത്. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തത്.
ജീവനക്കാരെ അസഭ്യം പറഞ്ഞെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ആശുപത്രിയെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് കേസ്.
അതേസമയം നടപടിക്കെതിരെ ഇയാളുടെ ബന്ധുക്കളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. പൊലീസും ആശുപത്രി ജീവനക്കാരും ഒത്തുകളിച്ച് ജാഫറിനെ കേസില്‍ കുടുക്കിയതാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്.
Discussion about this post