സംസ്ഥാത്ത് കെട്ടിക്കിടക്കുന്ന പെറ്റിക്കേസുകള്‍ പിന്‍വലിക്കാനുള്ള നടപടിക്കൊരുങ്ങി കേരളാ പോലീസ്. ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവികള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. പെറ്റി കേസുകള്‍ പിന്‍വലിക്കുന്നതിനായി ബന്ധപ്പെട്ട് കോടതികളുടെ അനുമതി തേടുമെന്ന് അധികൃതര്‍ അറിയിച്ചു.
പെറ്റി കേസുകള്‍ കെട്ടിക്കിടക്കുന്നത് സംബന്ധിച്ച് വൈകാതെ തന്നെ വ്യക്തമായ തീരുമാനമെടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന പോലീസ് മേധാവിയുടെ നടപടി. തീര്‍പ്പാകാതെ കിടക്കുന്ന പെറ്റി കേസുകളില്‍ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട സര്‍ക്കാര്‍ അഭിഭാഷകരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത് .
പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ചില സന്ദര്‍ഭങ്ങളില്‍ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ ഉള്ള കേസുകള്‍ പിന്‍വലിക്കാറുണ്ടെങ്കിലും ഭൂരിഭാഗം കേസുകളും ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
Discussion about this post