ഡല്‍ഹി: ഡല്‍ഹിയില്‍ തീപിടിത്തമുണ്ടായ റബര്‍ ഫാക്ടറിയുടെ ഉടമസ്ഥന് അറസ്റ്റില്‍. മൊഹദ് റെഹാന് എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തേത്തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. തീപിടിത്തത്തില്‍ 43 പേരാണ് മരിച്ചത്. നിരവധിപ്പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.
നരേല അനന്ദ്മാണ്ഡിയിലെ റാണി ഝാന്‍സി റോഡിനോട് ചേര്‍ന്നുള്ള റബര്‍ ഫാക്ടറിയിലാണ് ഞായറാഴ്ച പുലര്‍ച്ചെയോടെ തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ മുപ്പതോളം യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീ ഇപ്പോഴും പൂര്‍ണമായി അണയ്ക്കാനായിട്ടില്ലെന്നാണ് വിവരം. പൊള്ളലേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനും സാധ്യതയുണ്ടെന്നാണ് വിവരം.
അതേസമയം, തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ ഡല്‍ഹി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഈ അന്വേഷണത്തിലാണ് ഒളിവില്‍ പോയ ഉടമസ്ഥനെ അറസ്റ്റ് ചെയ്തത്.
Discussion about this post