തിരുവനന്തപുരം: കാര്യവട്ടം ട്വെന്റി-20യിൽ ഇന്ത്യക്ക് ബാറ്റിംഗ്. ടോസ് നേടിയ വെസ്റ്റിൻഡീസ് നായകൻ കീറൺ പൊള്ളാർഡ് ബൗളിംഗ് തിരഞ്ഞെടുത്തതിനെ തുടർന്നാണ് ഇത്. ഹോം ഗ്രൗണ്ടിൽ മലയാളി താരം സഞ്ജു വി സാംസൺ കളിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞ മത്സരം വിജയിച്ച ടീമിനെ ഇന്ത്യ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.
ഹൈദരാബാദിൽ നടന്ന ആദ്യ ട്വെന്റി-20യിൽ വിൻഡീസിനെ പരാജയപ്പെടുത്തിയ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. ഇന്ന് വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
കാര്യവട്ടത്ത് ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റർമാർ അറിയിച്ചിട്ടുണ്ട്. മഞ്ഞ് വീഴ്ചയ്ക്ക് സാദ്ധ്യത പ്രവചിക്കപ്പെട്ടിട്ടുള്ളതിനാൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനായിരിക്കും പിച്ചിന്റെ ആനുകൂല്യം ലഭിക്കുക. ഇത് മുതലാക്കാനുള്ള അവസരമാണ് ഇന്ത്യക്ക് കൈവന്നിരിക്കിന്നത്.
ടീമുകൾ
ഇന്ത്യ: രോഹിത് ശർമ്മ, ലോകേഷ് രാഹുൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ദീപക് ചഹാർ, യുസ്വേന്ദ്ര ചാഹൽ
വെസ്റ്റിൻഡീസ്: ലെൻഡിൽ സിമ്മൺസ്, എവിൻ ലൂയിസ്, ബ്രണ്ടൻ കിംഗ്, നിക്കോളാസ് പുരാൻ, ഷിമ്രോൺ ഹെറ്റ്മെയർ, കീറൺ പൊള്ളാർഡ്, ജാസൺ ഹോൾഡർ, കേയ്രി പിയറി, ഹെയ്ഡൻ വാൽഷ്, ഷെൾഡൻ കോട്രൽ, കെസ്രിക് വില്ല്യംസ്
Discussion about this post