സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ നടപടി സ്വീകരിച്ചു. രാധാകൃഷ്ണനെ സ്ഥാനത്തുനിന്നും അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
സെക്രട്ടറിയുടെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി സാബ്ലു തോമസ് ആണ് സമരക്കാരുടെ ആവശ്യം അംഗീകരിച്ച് സസ്പെന്ഷന് ഉത്തരവിറക്കിയത്.
സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സദാചാര ഗുണ്ടായിസം നടത്തിയതിനാണ് രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ നിന്നായിരുന്നു അറസ്റ്റ് ചെയ്തത്. മാധ്യമസ്ഥാപനം രാധാകൃഷ്ണനെ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു.
Discussion about this post