അമരാവതി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. ഇതിനായി പുതിയ നിയമനിര്‍മ്മാണം നടത്താനാണ് തീരുമാനം.കേസുകളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയാണ് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളിലൊന്ന്. ബലാത്സംഗക്കേസുകളില്‍ 21 ദിവസത്തിനകം വധശിക്ഷ നടപ്പാക്കുമെന്നും ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പറയുന്നു.
ഈ നിര്‍ദ്ദേശങ്ങളടങ്ങിയ ബില്‍ ബുധനാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. ഹൈദരാബാദ് ഉന്നാവോ കേസുകളില്‍ രാജ്യമെമ്പാടും പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ നിയമനിര്‍മ്മാണവുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
21 ദിവസത്തിനകം വധശിക്ഷയെന്ന തരത്തിലുള്ള നിയമം സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്നാലും അത് നിയമപരമായി നിലനില്‍ക്കുമോ എന്നത് സംശയമാണ്. മാത്രമല്ല, 21 ദിവസത്തെ വിചാരണയ്ക്കകം എങ്ങനെയാകും കുറ്റം തെളിയിക്കുന്നത് എന്നതും വിവാദങ്ങളുണ്ടാക്കിയേക്കാം. ഒരാഴ്ചക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതിലും നിലവിലുള്ള സംവിധാനം മതിയാകില്ല.
Discussion about this post