ലോക് താന്ത്രിക് ജനതാദളുമായി ലയനത്തിന് തയ്യാറാണെന്ന് ജെഡിഎസ്. ഇതിന്റെ ഭാഗമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായും ജെഡിഎസ് നേതാവ് സികെ നാണു എംഎല്‍എ പറഞ്ഞു.
കര്‍ണാടക ഉപതെരഞ്ഞെടുപ്പിന് ശേഷം ദേവഗൗഡയും കുമാരസ്വാമിയും ബിജെപിക്ക് പിന്തുണ നല്‍കുമെന്ന് മുന്‍കൂട്ടി കണ്ടായിരുന്നു ജെഡിഎസ് നേതൃത്വം ലോക് താന്ത്രിക് നേതാവ് എംപി വീരേന്ദ്രകുമാറുമായി ലയന ചര്‍ച്ച നടത്തിയത്.
ജനതാദള്‍ ഒന്നിച്ച് നില്‍ക്കണമെന്നതാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് ജെഡിഎസ് നേതാവ് സികെ നാണു പറഞ്ഞു.
അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് ലയനം വേണമെന്നാണ് ജെ.ഡി.എസിന്റെ അഭിപ്രായം. ലയനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എല്‍.ജെ.ഡി.യിലും ഉപസമിതി രൂപവത്കരിച്ചിട്ടുണ്ട്.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്ഖ് പി.ഹാരിസിന്റെ നേതൃത്വത്തിലാണ് ഈ സമിതി. സി.കെ.നാണു, കെ.കൃഷ്ണന്‍കുട്ടി എന്നിവരാണ് ജെ.ഡി.എസില്‍ ലയനനീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Discussion about this post