കൊച്ചി: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. എ ജയശങ്കര്‍. കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരെ ലണ്ടനില്‍ പരിശീലനത്തിന് അയക്കുന്ന സംഭവുമായി ബന്ധപ്പെട്ടാണ് ജയശങ്കറിന്റെ വിമര്‍ശനം. ചെയര്‍മാന്മാരില്‍ ഭൂരിഭാഗവും എസ്എഫ്‌ഐക്കാരാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
‘സാമ്പത്തിക പ്രതിസന്ധി എന്നൊക്കെ പറയുന്നുണ്ടെങ്കിലും, സംസ്ഥാന ഖജനാവില്‍ കാശങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്. എങ്ങനെ മുടിപ്പിക്കണം എന്ന് യാതൊരു ഐഡിയയും കിട്ടാതെ വിഷമിക്കുമ്പോഴാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്മാരുടെ കാര്യം ഓര്‍മ്മ വന്നത്. അവരെ ലണ്ടനിലേക്കയക്കാന്‍ തീരുമാനിച്ചു’, ഝയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സാമ്പത്തിക പ്രതിസന്ധി എന്നൊക്കെ പറയുന്നുണ്ടെങ്കിലും, സംസ്ഥാന ഖജനാവില്‍ കാശങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്. എങ്ങനെ മുടിപ്പിക്കണം എന്ന് യാതൊരു ഐഡിയയും കിട്ടാതെ വിഷമിക്കുമ്പോഴാണ് കോളേജ് യൂണിയന്‍ ചെയര്‍മാന്മാരുടെ കാര്യം ഓര്‍മ്മ വന്നത്. അവരെ ലണ്ടനിലേക്കയക്കാന്‍ തീരുമാനിച്ചു.
കേരളത്തിലെ സര്‍ക്കാര്‍ കോളേജുകളിലെ യൂണിയന്‍ ചെയര്‍മാന്മാരെയും യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്മാരെയും കാര്‍ഡിഫ് യൂണിവേഴ്സിറ്റിയിലയച്ച് രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തീവ്രപരിശീലനം നല്‍കാനാണ് പരിപാടി. കത്തിക്കുത്ത്, കസേര കത്തിക്കല്‍, മാര്‍ക്ക് തിരുത്തല്‍, കോപ്പിയടി എന്നിങ്ങനെ കലാകായിക വിഷയങ്ങളില്‍ കൂടുതല്‍ വൈദഗ്ധ്യം കൈവരിക്കാന്‍ ഇതുമൂലം നമ്മുടെ യുവസഖാക്കള്‍ക്ക് സാധിക്കും.
യൂണിയന്‍ ചെയര്‍മാന്മാര്‍ ഏറക്കുറെ എല്ലാവരും നമ്മുടെ പാര്‍ട്ടി സഖാക്കളാണ്. വിരുദ്ധന്മാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ തന്നെ ഒതുക്കാവുന്നതേയുളളൂ.
രണ്ടു കോടി രൂപയേ സര്‍ക്കാരിനു ചിലവുളളൂ. തികയാതെ വന്നാല്‍ ബക്കറ്റുപയോഗിച്ചു പിരിക്കാം.
മന്ത്രിമാര്‍ (മാത്രം) കുടുംബ സമേതം വിദേശ രാജ്യങ്ങളില്‍ ഉല്ലാസയാത്ര പോകുന്നു എന്ന പരാതി ഇതോടെ തീരും.
എല്ലാത്തിനുമുപരി, കേരളത്തിലെ കോളേജ് യൂണിയന്‍ ചെയര്‍മാന്മാരുടെ സഹവാസത്താല്‍ കാര്‍ഡിഫ് യൂണിവേഴ്സിറ്റിയുടെ നിലവാരം ഉയരും. അവിടെയും തോറ്റവരെ മാര്‍ക്ക് കൂട്ടിയിടുവിച്ച് ജയിപ്പിക്കാന്‍ തുടങ്ങും.
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2415216961941349/?type=3&__xts__%5B0%5D=68.ARD_xxe0HMbmvfZJt3wTuZCF8RRQqDC046tZr9Dt2xH7y3D_LXQpkDK1aWDBEERLuVALaZhkHFcEIEFBdGlmLqZAWNRBkSEvABS75kupJBwGEYVf6-1JRntlqt0gLT7LOCO_El7TqQ-kWWMp4TyENbQ–f3nlTh_b9SqW8jRHmHd4sEHat42z0M_UOA0q_wwP7KlpDX4rS1uOigZhbUSLpdP-i6ZwyiMzbj4Ir30YXxxAFYaD1dK7jp4Q3e4yrkGZQVBTrnxMhZBoDNlfre8FXf0twCu9i4T_HVZV1Ro08hW-O4gvVewPz_L8I2jcWYw0bvpgGyONcFkdyHRdjIXOJIh6A&__tn__=-R
Discussion about this post