കോഴിക്കോട്: ക്രിസ്തുമസ് അവധി എത്തുന്നതോടെ യാത്രാതിരക്ക് കുറയ്ക്കാന്‍ പുനെയിലേക്കും മുംബൈയിലേക്കും ശൈത്യകാല പ്രത്യേക ട്രെയിനുകള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി റെയില്‍വേ. കൊച്ചുവേളിയില്‍ നിന്ന് ലോകമാന്യതിലകിലേക്കും തിരിച്ചും (01079/01080) എറണാകുളം ജങ്ഷനില്‍ നിന്ന് പുനേയിലേക്കും തിരിച്ചുമാണ് (01467/01468) ഈ പ്രത്യേക തീവണ്ടി സര്‍വ്വീസ് നടത്തുന്നതെന്ന് റെയില്‍വേ അറിയിച്ചത്.
ഡിസംബര്‍ 21, 28, ജനുവരി നാല് തീയ്യതികളില്‍ (ശനി) പുലര്‍ച്ചെ 12.45ന് ലോകമാന്യതിലകില്‍ നിന്ന് യാത്രയാരംഭിക്കുന്ന വണ്ടി (01079) അടുത്ത ദിവസം രാവിലെ 9.05ന് കൊച്ചുവേളിയിലെത്തും. മടക്കസര്‍വ്വീസ് (01080) ഡിസംബര്‍ 22, 29, ജനുവരി അഞ്ച് (ഞായര്‍) തീയ്യതികളില്‍ ഉച്ചയ്ക്ക് 2.15ന് യാത്രയാരംഭിച്ച് അടുത്ത ദിവസം രാത്രി 11.55ന് ലോകമാന്യതിലകിലെത്തും.
പുനെയില്‍ നിന്ന് (01467) ഡിസംബര്‍ 23,30, ജനുവരി ആറ് (തിങ്കള്‍) തിയ്യതികളില്‍ വൈകീട്ട് 7.55 ന് യാത്രയാരംഭിച്ച് മൂന്നാം ദിവസം പുലര്‍ച്ചെ 12.15ന് എറണാകുളത്ത് എത്തും. എറണാകുളം ജംങ്ഷനില്‍ നിന്ന് (01468) പുനെയിലേക്കുള്ള ഹംസഫര്‍ സ്പെഷ്യല്‍ പുലര്‍ച്ചെ അഞ്ചരയ്ക്ക് എറണാകുളത്ത് നിന്ന് ഡിസംബര്‍ 25, ജനുവരി ഒന്ന്, എട്ട് തീയ്യതികളല്‍ പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.20 ന് പുനെയിലെത്തും. ഈ തീവണ്ടികളുടെയെല്ലാം റിസര്‍വേഷന്‍ ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു.
Discussion about this post